ഖത്തർ ടീമിനോട് അപമര്യാദയായി പെരുമാറി, യുഎഇ ദേശീയ ഉദ്യോഗസ്ഥന് വിലക്കേർപ്പെടുത്തി ഫിഫ
ഷീബ വിജയൻ
ദുബായ് : യുഎഇ, ഖത്തർ ദേശീയ ടീമുകളിലെ ഉദ്യോഗസ്ഥർക്ക് കനത്ത ശിക്ഷ വിധിച്ച് ഫിഫ. ഒക്ടോബർ 14ന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നടന്ന അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടി.
യുഎഇ ദേശീയ ടീം സൂപ്പർവൈസർ മാതർ ഒബൈദ് സയീദ് മെസ്‌ഫർ അൽ ദാഹിരിക്ക് എതിരെയാണ് ഏറ്റവും കടുത്ത നടപടി വന്നിരിക്കുന്നത്. 16 മത്സരങ്ങളിൽ നിന്ന് ഇദ്ദേഹത്തെ വിലക്കി. 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 45,500 ദിർഹം) പിഴയുമൊടുക്കണം. എതിരാളിയോട് 'അസ്പോർട്ടിങ് സ്വഭാവം' കാണിക്കുകയും റഫറിയെ ആക്രമിക്കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ. അതേസമയം, ഖത്തർ താരമായ താരിഖ് സൽമാന് കടുത്ത ഫൗൾ പ്ലേ നടത്തിയതിന് രണ്ട് മത്സരങ്ങളിൽ വിലക്കും 5,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 22,7500 ദിർഹം) പിഴയും ചുമത്തി.
യോഗ്യതാ റൗണ്ടിലെ നാലാം മത്സരത്തിൽ യുഎഇയെ 2-1ന് കീഴടക്കിയ ഖത്തർ ഫൈനൽസിലേക്ക് മുന്നേറാനുള്ള സാധ്യതകൾ ഉറപ്പിച്ചപ്പോൾ യുഎഇയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. ഖത്തറിനായി ബൗലം ഖൂഖിയും റോ-റോയും വല കുലുക്കി. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസരങ്ങൾ മുതലാക്കാത്തതിന്റെ ദുഃഖത്തിലായിരുന്നു യുഎഇ ടീം.
weasadeswasd
