പുതിയ മാധ്യമ നിയമ റെഗുലേഷൻസ് പുറപ്പെടുവിച്ച് ഒമാൻ


ഷീബ വിജയൻ

മസ്കത്ത് I ഒമാനിൽ പുതിയ മാധ്യമ നിയമ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് ഗതാഗത വാർത്തവിനിമയ വിവര സാങ്കേതിക മന്ത്രാലയം. നിയമത്തിൽ വിവരിച്ചിരിക്കുന്ന നിബന്ധനകൾക്കനുസൃതമായി പുതിയതും ഉയർന്നുവരുന്നതുമായ ഡിജിറ്റൽ മാധ്യമങ്ങൾ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണമെന്ന് എക്സിക്യുട്ടിവ് നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. മാധ്യമ നിയമത്തിന്റെ എക്സിക്യൂട്ടിവ് നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്നത് ഒമാനി മാധ്യമങ്ങളുടെ വികസനത്തിലെ നിർണായക ചുവടുവെപ്പാണെന്നും 58/2024 നമ്പർ റോയൽ ഡിക്രി നടപ്പിലാക്കുന്നതാണെന്നും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു.

ആഗോള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതും ദേശീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ ആധുനിക മാധ്യമ മേഖലയെക്കുറിച്ചുള്ള ഒമാന്റെ കാഴ്ചപ്പാട് ഇത് ഉൾക്കൊള്ളുന്നു. ആഗോള മാധ്യമ രംഗത്ത്, പ്രത്യേകിച്ച് ഡിജിറ്റൽ മീഡിയയിലും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കനുസൃതമായാണ് പുതിയ നിയന്ത്രണങ്ങളെന്ന് വാർത്തക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു.

article-image

 

@[IUOIUO

You might also like

Most Viewed