എ.ഐ മേഖലയിൽ ആഗോളതലത്തിൽ മുന്നേറി സൗദി
ഷീബ വിജയൻ
യാംബു I ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആഗോളതലത്തിൽ മുന്നേറി സൗദി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഫലപ്രദമായ ശ്രമങ്ങളും ബ്രഹത്തായ പദ്ധതികളുമാണ് ആറു വർഷങ്ങൾക്കുള്ളിൽ തന്നെ എ.ഐ മേഖലയിൽ രാജ്യത്തെ ശ്രദ്ധേയമാക്കിയത്. സൗദിയുടെ സമ്പൂർണ പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽപെട്ട ഒന്നാണ് നിർമിത ബുദ്ധിയിൽ രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്നത്. കേവലം ആറ് വർഷങ്ങൾക്കുള്ളിൽ തന്നെ എ.ഐ രംഗത്ത് സൗദിയുടെ മികവ് ഇതിനകം ആഗോള ശ്രദ്ധയാകർഷിച്ചത് മഹത്തായ നേട്ടമാണെന്ന് കഴിഞ്ഞ ദിവസം സൗദി പ്രസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
2019 ൽ സ്ഥാപിതമായതു മുതൽ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് രാജ്യത്തെ പരിവർത്തനത്തിന് നേതൃത്വം നൽകിയത്. സാമ്പത്തിക വളർച്ചക്കും മനുഷ്യ കഴിവുകൾ വികസിപ്പിക്കുന്നതിനും ഡാറ്റയും എ.ഐയും പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Aassaads
