മസീറ ഐലൻഡിൽ കടലാമ സംരക്ഷണകേന്ദ്രം സ്ഥാപിക്കാൻ നീക്കം


ഷീബ വിജയൻ

മസ്കത്ത്: മസീറ ദ്വീപുകളിൽ ഒരു കടലാമ സംരക്ഷണകേന്ദ്രം സ്ഥാപിക്കാനൊരുങ്ങി തെക്കൻ ശർഖിയ മുനിസിപ്പൽ കൗൺസിൽ. ഡെപ്യൂട്ടി ചെയർമാൻ ജുമാ അബ്ദുല്ല അൽ അറൈമിയുടെ അധ്യക്ഷതയിൽചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ സംരംഭം ചർച്ച ചെയ്തത്. കൗൺസിലിന്റെ ആരോഗ്യ പരിസ്ഥിതികാര്യ സമിതിയുടെ അവതരണത്തിൽ ഒമാന്റെ ദേശീയ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ ശൃംഖലയിൽ നിർദിഷ്ട സ്ഥലം ഉൾപ്പെടുത്താൻ ശുപാർശ ചെയ്തു. മസീറ ദ്വീപിനും അതിന്റെ തീരപ്രദേശങ്ങൾക്കുമുള്ള കടലാമകളുടെ എണ്ണം സംരക്ഷിക്കുന്നതിലാണ് റിസർവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പദ്ധതിയെ പിന്തുണക്കുന്നതിനായി, പാരിസ്ഥിതിക ആവശ്യങ്ങളും സമുദ്രജീവികൾക്കുള്ള ഭീഷണികളും വിലയിരുത്തുന്നതിന് ഒരു സാങ്കേതിക സമിതി രൂപവത്കരിക്കാനും തീരുമാനമായി.


പ്രാദേശിക മത്സ്യബന്ധന മേഖലക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി സൂർ മത്സ്യബന്ധന തുറമുഖത്ത് ഒരു സംയോജിത മത്സ്യ വിപണി വികസിപ്പിക്കുന്നതുൾപ്പെടെയുള്ള മറ്റു പ്രധാന നിർദേശങ്ങളും കൗൺസിൽ അവലോകനംചെയ്തു.

 

article-image

asdadsadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed