കാലാവസ്ഥാ മുന്നറിയിപ്പ്! ബഹ്‌റൈനിൽ നാളെ അതിശക്തമായ ചൂട്; ജാഗ്രത പാലിക്കുക

പ്രദീപ് പുറവങ്കര
മനാമ: നാളെ ബഹ്‌റൈനിൽ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. താപനില 46°C വരെ ഉയരുവാനും, ഈർപ്പം 75% എത്താനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കുറയുന്നതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ട്. ജലാംശം നിലനിർത്താനും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും സുരക്ഷിതരായിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കാനും കാലവസ്ഥ അധികൃതർ നിർദ്ദേശിച്ചു.
ഇന്ന് ഉച്ചയ്ക്ക് മനാമയിൽ 44 °C ആയിരുന്നു ഉയർന്ന ചൂടായി രേഖപ്പെടുത്തിയത്.
aa