പറന്ന് പറന്ന് ആരോഹി
മുംബൈയില്‍നിന്നുള്ള 23 വയസ്സുകാരി ആരോഹി പണ്ഡിറ്റ്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ ഒറ്റയ്ക്ക് ഒറ്റ എന്‍ജിനുള്ള ചെറു വിമാനത്തില്‍ യാത്ര പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ടു. 17-ാം വയസ്സു മുതല്‍ വിമാനം പറപ്പിക്കുന്നത് പതിവാക്കിയ ആരോഹി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗ്രീന്‍ലാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങിയത്. 3000 കിലോമീറ്ററുകളാണ് ആരോഹി ഒറ്റയ്ക്കു പന്നിട്ടത്. അതും പ്രതികൂലമായ കാലാവസ്ഥയില്‍. കാറ്റ് വീശിയടിക്കുകയായിരുന്നു. എന്നിട്ടും പതറാത്ത മനസ്സും ഉറച്ച നിശ്ചയദാര്‍ഡ്യവുമായി ആരോഹി ലക്ഷ്യത്തിലേക്ക് കുതിച്ചെത്തി. തീരെച്ചെറിയ വിമാനത്തിലായിരുന്നു യാത്ര. ഹിയെന്നായിരുന്നു വിമാനത്തിന്റെ പേര്. 400 കിലോയില്‍ അല്‍പം കൂടുതല്‍ മാത്രം തൂക്കം. പിന്നെ ഒറ്റ എന്‍ജിനും. പ്രതികൂല കാലാവസ്ഥയിലും യാത്ര പൂര്‍ത്തിയാക്കുക തന്നെ ചെയ്തു ആരോഹി. ഇന്ത്യയില്‍ നിന്നു തുടങ്ങി, പാക്കിസ്ഥാന്‍, ഇറാന്‍ , തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കാനഡയുടെ മണ്ണില്‍. ലോകറെക്കോര്‍ഡ് നേടിയെങ്കിലും തന്റെ യാത്രകള്‍ തീരുന്നില്ല എന്നാണ് ആരോഹി പറയുന്നത്. ഇനി അലാസ്കയിലേക്ക്. . പിന്നെ റഷ്യ. പിന്നെ വീണ്ടും തിരിച്ച് ഇന്ത്യയിലേക്ക്..വീട്ടിലേക്ക്.

