പീഡന കേസ്; പ്രജ്വൽ‍ രേവണ്ണ 31ന് ബംഗളൂരുവിൽ കീഴടങ്ങുമെന്ന് സൂചന


പീഡനക്കേസിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ‍ രേവണ്ണ കീഴടങ്ങുന്നു. ജർമ്മനിയിൽ ഒളിവിൽ കഴിയുന്ന പ്രജ്വൽ‍ മേയ് 31ന് ബംഗളൂരുവിൽ കീഴടങ്ങുമെന്നാണ് സൂചന. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും സൂചനയുണ്ട്. 

കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തിൽ‍ പറഞ്ഞു. താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ലെന്ന് വീഡിയോയിൽ പറയുന്നു. മേയ് 31ന് രാവിലെ പത്തിന് എസ്ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വ്യക്തമാക്കി. ജുഡീഷറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വൽ പറഞ്ഞു. വിദേശത്ത് കഴിയുന്ന പ്രജ്വലിനോട് നാട്ടിലെത്തി കീഴടങ്ങണമെന്ന് പ്രജ്വലിന്‍റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായിരുന്ന എച്ച്.ഡി.ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു.

article-image

േ്്േനേന

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed