ഉത്തർ‍പ്രദേശിലെ ആശുപത്രിയിൽ‍ വന്‍ തീപിടിത്തം


ഉത്തർ‍പ്രദേശിലെ ബാഗ്പഥിലുള്ള ആശുപത്രിയിൽ‍ വന്‍ തീപിടിത്തം. ബറൗത്ത് നഗരത്തിലെ ആസ്ത ആശുപത്രിയിലാണ് ഇന്ന് പുലർ‍ച്ചെ തീ പടർ‍ന്നത്. ഇവിടെയുണ്ടായിരുന്ന 12 രോഗികളെ പുറത്തെത്തിച്ചു. 

രക്ഷാപ്രവർ‍ത്തനം തുടരുകയാണെന്നാണ് വിവരം. ഫയർ‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർ‍ട്ട് ചെയ്തിട്ടില്ല. ഷോർ‍ട്ട് സർ‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

article-image

xcvxzcv

You might also like

  • Straight Forward

Most Viewed