ക​ർ​ണാ​ട​ക സം​സ്ഥാ​ന ടൂ​റി​സം പ​ദ്ധ​തിയുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് നിർവ്വഹിച്ചു


കർണാടക സംസ്ഥാന ടൂറിസം പദ്ധതികളുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി കോൺസുലർ ഹാളിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്ട് വാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ കർണാടക കമ്യൂണിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു. കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും കർണാടക സംസ്ഥാനത്തിന്റെ വിശിഷ്ട ഉൽപന്നങ്ങളെയും പരിചയപ്പെടുത്തുന്നതാണ് ഒ.ഡി.ഒ.പി പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ടൂറിസം, ഉൽപന്നങ്ങൾ എന്നിവ വരുന്ന ഒരുമാസം ബഹ്‌റൈനിൽ പരിചയപ്പെടുത്തു.

രാജസ്ഥാൻ, കശ്മീർ, ഉത്തർപ്രദേശ് എന്നിവക്കു ശേഷം ഇത്തരത്തിൽ  പ്രമോട്ട് ചെയ്യപ്പെടുന്ന നാലാമത്തെ സംസ്ഥാനമാണ് കർണാടക. ഗൾഫ് പര്യടനത്തിനെത്തിയ കർണാടകയിൽ നിന്നുള്ള ബൈക്ക് റൈഡറായ ശരത് കുമാറും എംബസി സന്ദർശിച്ചു. വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. 

article-image

േ്ിേ്ി

article-image

്ി്േിേ്

article-image

്ന്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed