ആ­ല­പ്പു­ഴ­യില്‍ രണ്ട­ര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇ­ത­ര സംസ്ഥാന തൊ­ഴി­ലാ­ളി അ­റ­സ്റ്റില്‍


ആലപ്പുഴ:

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട­ര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്ര­മി­ച്ച ഇ­ത­ര സംസ്ഥാന തൊ­ഴി­ലാ­ളി അ­റ­സ്റ്റില്‍. ജാര്‍­ഖ­ണ്ഡ് സ്വ­ദേശി ദേ­വാന­ന്ദ്(30) ആ­ണ് പി­ടി­യി­ലാ­യത്. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കു­ട്ടിയെ ഇയാള്‍ എടുത്തുകൊണ്ടുപോ­കാന്‍ ശ്ര­മി­ക്കു­ക­യാ­യി­രുന്നു. കു­ട്ടി­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന സ­ഹോ­ദ­രന്‍ ബഹ­ളം വ­ച്ച­തോടെ നാട്ടുകാരുടെ ശ്ര­ദ്ധ­യില്‍­പ്പെട്ടു. ഇ­തോ­ടെ ഇ­യാള്‍ കു­ട്ടി­യെ ഉ­പേ­ക്ഷി­ച്ച് സ­മീപ­ത്തെ ക­ട­യി­ലേ­ക്ക് ഓ­ടി­ക്ക­യറി. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാര്‍ഥമാണോയെന്ന് അന്വേഷണത്തിനു­ശേഷ­മേ വ്യ­ക്ത­മാ­കൂ എ­ന്ന് പോ­ലീ­സ് അ­റി­യിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു­പോ­കാന്‍ ശ്ര­മിച്ച­ത് ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന് സംശയിക്കുന്നതായും പോലീ­സ് അ­റി­യിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed