അപമാനിക്കപ്പെട്ടുവെങ്കില്‍ ബിജെപി വിടൂ, ഞങ്ങള്‍ മന്ത്രിയാക്കാം': ഗഡ്കരിയോട് താക്കറെ

അപമാനിക്കപ്പെട്ടുവെങ്കില്‍ ബിജെപി വിടാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയോട് വീണ്ടും ആവശ്യപ്പെട്ട് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. അഴിമതി ആരോപണത്തിന്റെ പേരില്‍ ബിജെപി വേട്ടയാടിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിങ്ങിനെ പോലുള്ളവര്‍ വരെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. എന്നിട്ടും പട്ടികയില്‍ നിധിന്‍ ഗഡ്കരിയുടെ പേര് ഇല്ല. രണ്ടു ദിവസം മുമ്പ് ഇത് ഞാന്‍ ഗഡ്കരിയോട് പറഞ്ഞിരുന്നു. അത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
'അപമാനിക്കപ്പെട്ടുവെന്നു തോന്നുന്നെങ്കില്‍ ബിജെപി വിട്ട് മഹാ വികാസ് അഘാഡി സഖ്യത്തില്‍ ചേര്‍ന്ന് നിങ്ങളുടെ വിജയം ഉറപ്പാക്കുക. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നിങ്ങളെ മന്ത്രിയാക്കും. അത് അധികാരങ്ങളുള്ള ഒരു പദവിയായിരിക്കും' താക്കറെ പറഞ്ഞു. കിഴക്കന്‍ മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ പുസാദില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
dfsfdsdfsdsdss