വയനാട്ടിൽ ഇന്ത്യ മുന്നണിയുടെ ദേശീയ നേതാക്കൾ നേർക്കുനേർ


ഇന്ത്യ മുന്നണിയുടെ ദേശീയ നേതാക്കൾ നേർക്കുനേർ മാറ്റുരയ്ക്കുന്ന വേദിയായി മാറുകയാണ് വയനാട് ലോക്സഭാ മണ്ഡലം. ഒരു ഭാഗത്ത് സിറ്റിംഗ് എംപി രാഹുൽ ഗാന്ധി വീണ്ടും ജനവിധി തേടുന്നു. മറുഭാഗത്ത് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം ആനി രാജ. രണ്ടുപേരും ഇന്ത്യമുന്നണിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയവർ. കേരളത്തിൽ ഇന്ത്യമുന്നണി സമവാക്യങ്ങൾ അപ്രസക്തമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.

രാഹുൽഗാന്ധിയുടെ വരവോടെ കഴിഞ്ഞ വർഷമുണ്ടായ അതേ തരംഗം ആവർത്തിക്കുമെന്നും കണക്കുകൂട്ടുന്നു യുഡിഎഫ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൽപ്പറ്റയിൽ നടന്ന നേതൃയോഗത്തിൽ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ നേരിട്ടെത്തി. അസംബ്ലി കൺവെൻഷനുകൾ പതിനാറുമുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളത്. രാഹുൽഗാന്ധിയെ വരവേൽക്കാൻ വയനാട് ഒരുങ്ങിയെന്ന് നേതാക്കൾ.

സ്ഥാനാർത്ഥിത്വം ആനി രാജയിലേക്കെത്തിയതിൻറെ ഊർജ്ജം ഇടതുമുന്നണിക്ക് വയനാട്ടിലുണ്ട്. ആനി രാജ നേതൃത്വം നൽകിയ ബഹുജന പ്രക്ഷോഭങ്ങളടക്കം ഉയർത്തിക്കാട്ടിയാണ് പ്രചാരണം. ഇതിനകം എല്ലാ നിയോജകമണ്ഡലങ്ങളിലും ആനി രാജ ഒരു റൌണ്ട് പര്യടനം പൂർത്തിയാക്കി

article-image

SWSASASASASAS

You might also like

  • Straight Forward

Most Viewed