പത്മജ വന്നത് സ്വന്തം ഇഷ്ടപ്രകാരം, ആരും ക്ഷണിച്ചിട്ടില്ല: സുരേഷ് ഗോപി


പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയെ ആരും ക്ഷണിച്ച് കൂട്ടി കൊണ്ട് വന്നതല്ല. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണ്. കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരും. മതപ്രീണനത്തിനില്ലെന്നും ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

article-image

JHMGHGH

You might also like

  • Straight Forward

Most Viewed