സര്‍­ക്കാ­രി­ന് തി­രിച്ചടി; സിസ തോ­മ­സി­നെ­തിരാ­യ ഹര്‍­ജി സു­പ്രീം­കോട­തി തള്ളി


സാ­ങ്കേതി­ക സര്‍­വ­ക­ലാശാ­ല മുന്‍ വൈ­സ് ചാന്‍­സ­ലര്‍ സിസ തോ­മ­സി­നെ­തിരാ­യ സംസ്ഥാ­ന സര്‍­ക്കാ­രി­ന്‍റെ ഹര്‍­ജി സു­പ്രീം­കോട­തി ത­ള്ളി. ഗ­വര്‍­ണ­റു­ടെ നിര്‍­ദേ­ശ­പ്ര­കാ­ര­മാ­ണ് സി­സ തോ­മസ് വി­സി സ്ഥാ­നം ഏ­റ്റെ­ടു­ത്ത­തെ­ന്ന് കോട­തി പ­റ­ഞ്ഞു. ഗ­വര്‍­ണര്‍-സര്‍­ക്കാര്‍ പ്ര­ശ്‌­ന­ത്തില്‍ ജീ­വ­ന­ക്കാ­രെ ബ­ലി­യാ­ടാ­ക്ക­രു­തെന്നും കോ­ട­തി വ്യ­ക്ത­മാക്കി. സിസ തോ­മ­സി­നെ­തി­രെയാ­യ അ­ച്ചടക്കന­ടപ­ടി റ­ദ്ദാക്കിയ ഹൈ­ക്കോട­തി വി­ധി­ക്കെ­തി­രേ സംസ്ഥാ­ന സര്‍­ക്കാര്‍ നല്‍കി­യ ഹര്‍­ജി­യാ­ണ് കോട­തി ത­ള്ളി­യത്.

ജ­സ്റ്റീ­സ് ജെ.കെ.മ­ഹേ­ശ്വ­രി അ­ധ്യ­ക്ഷനാ­യ ബെ­ഞ്ച് പ്ര­ഥ­മ­ദൃ­ഷ്ട്യാ ത­ന്നെ ഹര്‍­ജി ത­ള്ളു­ക­യാ­യി­രുന്നു. കേ­സില്‍ വി­ശ­ദ­മാ­യ വാ­ദം കേള്‍­ക്കാ­നോ നോ­ട്ടീ­സ് അ­യ­യ്ക്കാനോ കോട­തി ത­യാ­റാ­യില്ല. സാ­ങ്കേതി­ക സര്‍­വ­ക­ലാ­ശാ­ല വി­സി രാ­ജ­ശ്രീ­യു­ടെ നി­യമ­നം സു­പ്രീം­കോട­തി റ­ദ്ദാ­ക്കി­യ­തി­ന് പി­ന്നാ­ലെ­യാ­ണ് താ­ത്­ക്കാലി­ക വി­സി­യാ­യി സിസ തോ­മ­സി­നെ ഗ­വര്‍­ണര്‍ നി­യ­മി­ച്ചത്. എ­ന്നാല്‍ സര്‍­ക്കാ­രി­ന്‍റെ അ­നുമ­തി ഇല്ലാ­തെ വി­സി സ്ഥാ­നം ഏ­റ്റെ­ടു­ത്തതോടെ ഇവർക്ക് കാര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് അട­ക്കം നല്‍­കി­യി­രു­ന്നു. സി­സ തോമ­സ് ഹൈ­ക്കോ­ട­തി­യെ സ­മീ­പിച്ച­തോ­ടെ ഇ­വര്‍­ക്കെ­തി­രെ­യു­ള്ള സര്‍­ക്കാ­രിന്‍റെ അ­ച്ച­ട­ക്ക­ന­ട­പ­ടി­കള്‍ കോട­തി റ­ദ്ദാ­ക്കു­ക­യാ­യി­രുന്നു. ഇ­ത് ചോദ്യം ചെ­യ്തു­കൊ­ണ്ടാ­ണ് സംസ്ഥാ­ന സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ചത്.

article-image

qw

You might also like

  • Straight Forward

Most Viewed