പാട്ട് പഴയത്, നടപടി വേണ്ട; സുരേന്ദ്രന്റെ ആവശ്യം തള്ളി കേന്ദ്ര നേതൃത്വം


ബിജെപി പ്രചാരണ ഗാന വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പൊന്നാനിയിലേത് പ്രാദേശിക വീഴ്ച്ച. 2013 ലെ യുപിഎ സർക്കാരിനെതിരായ പ്രചാരണ ഗാനം അബദ്ധത്തിൽ പ്ലേ ആയതാണ്. ഇത്തരം പിഴവുകൾ പത്രങ്ങളിൽ നിത്യേന ഉണ്ടാകുന്നുണ്ട്. ബിജെപിക്കെതിരെ വാർത്ത നൽകുന്നതിന് മുമ്പ് യാഥാർത്ഥ്യം തേടണമെന്നും വിവാദത്തിൻ്റെ പേരിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ജാവഡേക്കർ അറിയിച്ചു.

കേരള പദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ മാറ്റണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറുടെ പ്രതികരണം. പദയാത്ര ഗാനത്തില്‍ കേരള സര്‍ക്കാരിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇടംപിടിച്ചതാണ് അമളിയായത്.

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,”എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. വിവാദമായതോടെ ഗാനം ഒഴിവാക്കി. പദയാത്രയുടെ ഭാഗമായി 20ന് കോഴിക്കോട് മണ്ഡലത്തിൽ നടന്ന പരിപാടിയുടെ നോട്ടിസിലെ പരാമർശവും വിവാദമായിരുന്നു. എസ്‌സി, എസ്ടി നേതാക്കൾക്കൊപ്പം സുരേന്ദ്രൻ ഉച്ചഭക്ഷണം കഴിക്കും എന്നായിരുന്നു നോട്ടിസിൽ ഉണ്ടായിരുന്നത്.

article-image

ç≈√∫vbbvxbb

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed