യുപിയിൽ ലൈംഗികാതിക്രമം തടഞ്ഞ 18 കാരിയെ തിളച്ച എണ്ണയിൽ തള്ളിയിട്ടു


ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയോട് കൊടും ക്രൂരത. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ബാഗ്പട്ടിലാണ് മനുഷ്യത്വരഹിതമായ സംഭവം. ധനൗര സിൽവർനഗർ ഗ്രാമത്തിലെ ഒരു ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന 18 കാരിയായ ദളിത് പെൺകുട്ടിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജോലി ചെയ്യുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കാൻ മില്ലുടമ പ്രമോദും കൂട്ടാളികളായ രാജുവും സന്ദീപും ശ്രമിച്ചതായി യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.

ലൈംഗികാതിക്രമം എതിർത്ത പെൺകുട്ടിയെ പ്രതികൾ ജാതീയമായി അധിക്ഷേപിക്കാൻ തുടങ്ങി. ശേഷം തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. പെൺകുട്ടിയുടെ ശരീരത്തിന്റെ പകുതിയിലേറെയും പൊള്ളലേറ്റിട്ടുണ്ട്. കൈക്കും കാലിനുമേറ്റ പൊള്ളൽ അതീവ ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഡൽഹിയിൽ എത്തിച്ചു.

article-image

adssdadasasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed