കാനത്തിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.
മുഖ്യമന്ത്രിക്കുള്ള ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കൊച്ചിയിൽ സുരക്ഷ വർധിപ്പിച്ചു.ഈ മാസം എട്ടിനാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
adsdsdsdsdsaasd