പാർ‍ലമെന്‍റ് അതിക്രമത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


പാർ‍ലമെന്‍റ് അതിക്രമത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അതിക്രമത്തേക്കാൾ‍ ഗൗരവതമുള്ള വിഷയമാണെന്നും മോദി വിമർ‍ശിച്ചു. ബിജെപി പാർ‍ലമെന്‍ററി പാർ‍ട്ടി യോഗത്തിലാണ് മോദിയുടെ വിമർ‍ശനം. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷേധ രാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിൽ‍ ജനം മറുപടി നൽ‍കിയിട്ടും പ്രതിപക്ഷം പാഠം പഠിക്കുന്നില്ല. ഈ സമീപനം തുടർന്നാൽ തെരഞ്ഞെടുപ്പിൽ‍ പ്രതിപക്ഷത്തിന്‍റെ സംഖ്യ ഇനിയും ഇടിയും. ഇക്കാര്യത്തിൽ‍ ശക്തമായ പ്രചാരണം ഉണ്ടാകണമെന്നും യോഗത്തിൽ മോദി നിർദേശം നൽകി. 

അതേസമയം എംപിമാരുടെ കൂട്ട സസ്പെൻഷനെതിരേ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അമിത്ഷാ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി സസ്‌പെന്‍ഷനിലായ എംപിമാർ‍ പാർ‍ലമെന്‍റ് വളപ്പിൽ‍ പ്രതിഷേധിക്കുകയാണ്.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed