വിവാഹചടങ്ങിനിടെ ആറുവയസുകാരി പീഡനത്തിനിരയായി


ജയ്പുർ: രാജസ്ഥാനിൽ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ദൗസ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

article-image

ererw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed