സിം കാർഡ് ഇടപാടിൽ പുത്തൻ ചട്ടങ്ങൾ : ലംഘിച്ചാൽ പത്തു ലക്ഷം പിഴ


ന്യൂഡൽഹി: വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇവയ്ക്ക് കടിഞ്ഞാണിടാനുള്ള ടെലികോം വകുപ്പിന്‍റെ പുത്തൻ ചുവടുവെപ്പുകൾ‌ ഇന്ന് മുതൽ (ഡിസംബർ 1) പ്രാബല്യത്തിൽ വരും. സിം കാര്‍ഡ് വിൽക്കുന്ന ഡീലര്‍മാര്‍ക്ക് ഇനി മുതൽ വെരിഫിക്കേഷന്‍ ഉണ്ടാകും. ബയോമെട്രിക് രജിസ്ട്രേഷനും പോലീസ് വേരിഫിക്കേഷനും ഇവർക്കിനി നിര്‍ബന്ധമാണ്. ടെലികോം ഓപ്പറേറ്റർമാർക്കാകും ഇതിന്‍റെ ഉത്തരവാദിത്വം. ചട്ടം ലംഘിക്കുന്നവരിൽ നിന്നും 10 ലക്ഷം രൂപ പിഴ ഈടാക്കും. മാത്രമല്ല തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്ന് വര്‍ഷം വരെ റദ്ദാക്കുമെന്നും അറിയിപ്പിലുണ്ട്.

 

പുതിയതായി സിം കാർഡ് എടുക്കുന്പോൾ കെവൈസി നിര്‍ബന്ധമാണ്. ഉപഭോക്താവ് എവിടെയാണ് താമസിക്കുന്നത് എന്നതടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ഒരാള്‍ ഫോണ്‍ നമ്പര്‍ നമ്പര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ 90 ദിവസത്തിന് ശേഷമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കൂ. വ്യാജ നേടിയ 52 ലക്ഷത്തിലധികം മൊബൈൽ കണക്ഷനുകൾ ഇതിനകം നിർജ്ജീവമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഫോൺ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി പ്രത്യേക പോർട്ടലായ സഞ്ചാർ സാഥി സര്‍ക്കാര്‍ അടുത്തിടെയാണ് തുടങ്ങിയത്.

article-image

sdsdsadsads

You might also like

Most Viewed