രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്


രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർമാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. 200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 51756 പോളിംഗ് ബൂത്തുക്കളാണ് സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർ മിത് സിങ് കോനൂർ മരിച്ചതിനെ തുടർന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിട്ടുണ്ട്.

അഭിപ്രായ സർവേ ഫലങ്ങളിൽ ആദ്യഘട്ടത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗം പ്രവചിച്ചിരുന്നു എങ്കിലും, അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരു പാർട്ടികളും ബലാബല മത്സരം തുടരുകയാണ്.

article-image

Aasasasas

You might also like

Most Viewed