അശ്ലീല പോസ്റ്റുകളെ സംബന്ധിച്ച് നിർ‍ണായക വിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി


സോഷ്യൽ‍ മീഡിയയിലൂടെ പ്രചരിക്കുന്ന അശ്ലീല പോസ്റ്റുകളെ സംബന്ധിച്ച് നിർ‍ണായക വിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി. സോഷ്യൽ‍ മീഡിയയിൽ‍ വരുന്ന അശ്ലീല പോസ്റ്റുകൾ‍ക്ക് ലൈക്കടിക്കുന്നത് കുറ്റകരമല്ലെന്നു പറഞ്ഞ കോടതി പോസ്റ്റ് പങ്കുവയ്ക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. ഈ വിധി സോഷ്യൽ‍ മീഡിയയിൽ‍ തങ്ങൾ‍ ഇടപെടലുകൾ‍ നടത്തുന്ന പോസ്റ്റുകളുടെ ഉള്ളടക്കങ്ങളെ സംബന്ധിച്ച് നിരവധി പേരുടെ സംശയ നിവാരണത്തിന് ഇട നൽ‍കുന്നതാണ് കോടതി വിധി. അശ്ലീല പോസ്റ്റിന് ലൈക്കടിക്കുക എന്നു വച്ചാൽ‍ അയാൾ‍ ആ ഉള്ളടക്കത്തെ അംഗീകരിക്കുന്നുണ്ടെന്നല്ല അർ‍ത്ഥമെന്നും കോടതി നിരീക്ഷിച്ചു. 

വ്യത്യസ്ഥമായ കാരണങ്ങൾ‍ കൊണ്ടായിരിക്കാം ഒരാൾ‍ ഒരു പോസ്റ്റിന് ലൈക്കടിക്കുന്നത്. അത് ചിലപ്പോൾ‍ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ പിന്താങ്ങാനോ ആ വിഷയത്തിൽ‍ ചർ‍ച്ചകൾ‍ക്ക് തുടക്കം കുറിക്കാനോ ആയിരിക്കാം. എന്നിരുന്നാലും പോസ്റ്റ് പങ്കുവയ്ക്കുന്നതും സ്വന്തമായി പോസ്റ്റ് ചെയ്യുന്നതും അതിൽ‍ കൂടുതലായുള്ള താൽ‍പര്യമാണ് കാണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

article-image

jgjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed