തട്ടിപ്പ് കേസിൽ‍ മുൻ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും മക്കളും മൊഴി നൽ‍കണം


തട്ടിപ്പ് കേസിൽ‍ മുൻ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും മക്കളും മൊഴി നൽ‍കണം. തട്ടിപ്പു കേസിൽ‍ ട്രംപും ആണ്‍മക്കളും മൊഴി നൽ‍കണമെന്ന് ന്യൂയോർ‍ക്ക് അറ്റോർ‍ണി ജനറലിന്‍റെ ഓഫീസിൽ‍ നിന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ‍ ഇപ്പോൾ‍ ട്രംപിന്‍റെ മകൾ‍ ഇവാൻകയും സാക്ഷി മൊഴി നൽ‍കണമെന്നാണ് അറ്റോർ‍ണി ജനറലിന്‍റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നവംബർ‍ ആറിനാണ് ട്രംപ് അറ്റോർ‍ണി ജനറലിനു മുമ്പാകെ ഹാജരാകേണ്ടത്. ട്രംപിന്‍റെ മക്കളുടെ മൊഴി അതിനു മുമ്പുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. 

അടുത്ത ബുധനാഴ്ച മുതലുള്ള മൂന്നു ദിവസത്തിനുള്ളിലായിരിക്കും ഇത്. അനുകൂലമായ വായ്പകൾ‍ ഉറപ്പാക്കാൻ ട്രംപ് തന്‍റെ സ്വത്തുക്കളുടെ മൂല്യം വർ‍ധിപ്പിച്ചതായി ജഡ്ജി ആർ‍തർ‍ എൻഗോറോൺ വിധി കൽ‍പ്പിച്ചിരുന്നു. ബിസിനസ് രേഖകളിൽ‍ കൃത്രിമം കാണിക്കൽ‍, ഇന്‍ൻഷുറൻസ് തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ ആറ് കാര്യങ്ങളിൽ‍ ഊന്നിയാണ് കേസിൽ വിചാരണ നടക്കുന്നത്.

article-image

്േു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed