വിശ്വഭാരതിയിൽ സ്ഥാപിച്ച ഫലകങ്ങളിൽ നിന്ന് രബീന്ദ്രനാഥ് ടാഗോറിന്‍റെ പേര് ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്
യുനെസ്‌കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയിൽ സ്ഥാപിച്ച ഫലകങ്ങളിൽ നിന്ന് രബീന്ദ്രനാഥ് ടാഗോറിന്‍റെ പേർ ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്. സംഭവത്തിൽ സർവകലാശാല റെക്ടർ കൂടിയായ സിവി ആനന്ദ ബോസ് ഇടപെട്ട് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുതൽ തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കേന്ദ്ര സർവകലാശാലയ്ക്ക് സമീപം വിഷയത്തിൽ പ്രതിഷേധ റാലി നടത്തി. വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന സാഹചര്യത്തിലാണ് ഗവർണർ വിശദീകരണം ചോദിച്ചിരിക്കുന്നത്. ടാഗോറിന്‍റെ പേര് ഒഴിവാക്കിയതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെ, ഫലകത്തിൽ കൊത്തിയെഴുതേണ്ട വാചകം ദേശീയ പുരാവസ്തു വകുപ്പിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് വിസി പ്രൊഫസർ ബിദ്യുത് ചക്രബർത്തി വ്യക്തമാക്കിയതായി രാജ്ഭവന്‍ വൃത്തങ്ങൾ പറയുന്നു.
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് ശാന്തിനികേതനിൽ ടാഗോർ ഗാനങ്ങൾ ആലപിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. ഫലകങ്ങൾ ശരിയാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതൃത്വം നൽകിയ പശ്ചിമ ഗവണ്‍മെന്‍റ് ഫിഷറീസ് മന്ത്രിയും ടിഎംസി നേതാവുമായ ചന്ദ്രനാഥ് സിന്‍ഹ പറഞ്ഞു.
രുരകുപ




