ഗൃഹപാഠം ചെയ്തില്ല, പതിമൂന്നുകാരനെ പ്ലാസ്റ്റിക് പൈപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ

ഗൃഹപാഠം ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. പതിമൂന്നുകാരനെ മേശപ്പുറത്ത് കിടത്തി, മറ്റ് വിദ്യാർത്ഥികളെ കൊണ്ട് കൈകൾ മുറുക്കെ പിടിപ്പിച്ച ശേഷമായിരുന്നു മർദ്ദനം. ഗ്വാളിയോറിലെ ‘പ്രൈം ക്ലാസ്സ്’ എന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനെതിരെ രക്ഷിതാക്കൾ പരാതി നൽകി. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 2 ന് നടന്ന സംഭവത്തിൽ അധ്യാപകൻ അഭിഷേക് കോച്ചിംഗ് ഡയറക്ടർ ചന്ദ്രകാന്ത് മിശ്ര, എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
SDDSADSADS