കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. പ്രതിദിനം10,000 കടന്നു


രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 ദിവസത്തിനുള്ളിലെ ഉയര്‍ന്ന നിരക്കാണിത്. സജീവ രോഗികളുടെ എണ്ണം ഇതോടെ 44,998 ആയി ഉയര്‍ന്നു. ഡല്‍ഹി എയിംസില്‍ ജീവനക്കാര്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ സ്ഥാപനം മാര്‍ഗരേഖ പുറപ്പെടുവിച്ചു.ഇന്ത്യയില്‍ കോവിഡ് വ്യാപനം ഈ നിലയില്‍ 10-12 ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനു ശേഷം രോഗവ്യാപനം കുറയും. നിലവിലെ വൈറസിന് പല വകഭേദങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. 2021ല്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ ഇതിനകം തന്നെ എന്നിവയടക്കം 1000ലേറെ ഉപവകഭേദങ്ങള്‍ സൃഷ്ടിച്ചു.

article-image

ADSWEF

You might also like

  • Straight Forward

Most Viewed