സമഗ്ര അക്രഡിറ്റേഷൻ പ്രോഗ്രാമിൽ സൽമാനിയ മെഡിക്കൽ കാംപ്ലക്സിന് പ്ലാറ്റിനം പദവി

സമഗ്ര അക്രഡിറ്റേഷൻ പ്രോഗ്രാമിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് പ്ലാറ്റിനം പദവി ലഭിച്ചു. ഇത്തരമൊരു പദവി രാജ്യത്തെ ആരോഗ്യ മേഖലക്ക് വലിയ നേട്ടമാണെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ഗവൺമെൻറ് ഹോസ്പിറ്റലുകളുടെ വാർഷിക യോഗത്തിലാണ് പ്ലാറ്റിനം പദവിയുടെ മെമന്റോ സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് കൈമാറിയത്.
ഗവൺമെൻറ് ഹോസ്പിറ്റൽസ് ഗവേണിങ് ബോഡി ചെയർമാൻ ഷെയ്ഖ് ഹിശാം ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ, സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി തുടങ്ങിയവരടക്കം പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രോഗികളുടെ സുരക്ഷ, ചികിത്സ ഗുണനിലവാര മാനദണ്ഡങ്ങൾ തുടങ്ങിയവ പാലിക്കുന്നതിൽ സൽമാനിയ ആശുപത്രിക്ക് വിജയിക്കാൻ കഴിഞ്ഞതായും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകൾ നേരുന്നതായും ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ പറഞ്ഞു.
464ാ