ചരിത്ര പുസ്തകങ്ങളിൽ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി എൻ.സി.ഇ.ആർ.ടി.

മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ പരിഷ്കരിച്ച് എൻ.സി.ഇ.ആർ.ടി. രാജ്യത്തുടനീളം എൻ.സി.ഇ.ആർ.ടി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഈ മാറ്റം ബാധകമായിരിക്കും.12ആം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി −പാർട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്സ് ആന്റ് ക്രേണിക്ൾസ്; ദി മുഗൾ കോർട്സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്. ഹിന്ദി പാഠപുസ്തകങ്ങളിൽ നിന്ന് ചില കവിതകളും നീക്കംചെയ്യും. 2023−2024 അധ്യായന വർഷം മുതൽ പാഠപുസ്തകങ്ങളിലെ പരിഷ്കാരം നടപ്പാക്കുമെന്ന് എൻ.സി.ഇ.ആർ.ടി അറിയിച്ചു.
12ആം ക്ലാസ് സിവിക്‌സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. അമേരിക്കൻ ഹെഗിമണി ഇൻ വോൾഡ് പൊളിറ്റിക്സ്, ദി കോൾഡ് വാർ ഈറ എന്നീ രണ്ട് അധ്യായങ്ങളാണ് പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തത്.12ആം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്‌സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ എന്ന പാഠപുസ്തകത്തിൽ നിന്ന് ‘റൈസ് ഓഫ് പോപ്പുലർ മൂവ്മെന്റ്സ് ഇൻ ഇന്ത്യ’,‘ഈറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ രണ്ട് അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്. 10, 11 ക്ലാസുകളിലെ പാഠ പുസ്തകങ്ങളിൽ നിന്ന് ‘ഡിമോക്രസി ആന്റ് ഡൈവേഴ്സിറ്റി’, ‘പോപുലർ സ്ട്രഗ്ൾസ് ആന്റ് മൂവ്മെന്‍റ്സ്’, ‘ചാലഞ്ചസ് ഓഫ് ഡിമോക്രസി’ എന്നീ പാഠ ഭാഗങ്ങളും റദ്ദാക്കി. ‘തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’എന്ന പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ‘സെൻട്രൽ ഇസ് ലാമിക് ലാൻഡ്സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്സ്’, ‘ഇൻഡസ്ട്രിയൽ റെവൽയൂഷൻ’ തുടങ്ങിയ അധ്യായങ്ങളും ഒഴിവാക്കിയതായാണ് റിപ്പോർട്ട്.
ീബാീബ