ക്ഷേമകാര്യ മന്ത്രാലയത്തിന്റെ 150 ദീനാർ സഹായം എന്ന പേരിൽ പ്രചരിച്ച വിഡിയോ വ്യാജമെന്ന് അധികൃതർ

സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിനു കീഴിൽ 150 ദീനാറിന്‍റെ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. ആളുകളെ തട്ടിപ്പിൽ വീഴ്ത്താനുദ്ദേശിച്ചാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. സാമൂഹിക ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് റമദാനിൽ ഇരട്ടി സഹായം നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയും അതിന്‍റെ വിതരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് കരുതിയിരിക്കണമെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു.
zdfxdxbxfb