മോദി പരാമർശം; രാഹുൽ ഗാന്ധിയെ കോടതി കയറ്റുമെന്ന് ലളിത് മോദി

രാഹുൽ ഗാന്ധിയെ കോടതി കയറ്റുമെന്ന് ലളിത് മോദി. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലളിത് മോദി രാഹുലിനെതിരെ രംഗത്തെത്തിയത്. മോദി സമുദായത്തിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷ വിധിച്ചിരുന്നത്. ‘എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഐപിഎല്ലിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ലളിത് മോദിയെയും ഒളിവിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിക്കുമെതിരെ രാഹുൽ ഗാന്ധി പരാമർശം നടത്തിയിരുന്നു.
അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ലളിത് മോദി ട്വിറ്ററിൽ കുറിച്ചു. താൻ നീതിയിൽ നിന്ന് ഒളിച്ചോടിയവനാണെന്ന് ഓരോരുത്തരും വീണ്ടും വീണ്ടും ആരോപിക്കുന്നു. എന്തുകൊണ്ടാണത്? എങ്ങനെയാണ്? ഈ കുറ്റത്തിന് എപ്പോഴാണ് താൻ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും ലളിത് മോദി ചോദിച്ചു. തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും ലളിത് മോദി ട്വീറ്റിൽ പറഞ്ഞു.
dtuft