കർണാടകയിൽ മതന്യൂനപക്ഷങ്ങളിൽ പെട്ട ആയിരക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു; ബിജെപിക്കെതിരെ കത്തോലിക്കാ നേതാക്കൾ


കർണാടകയിൽ ക്രിസ്ത്യാനികളും മുസ്‍ലിങ്ങളും പോലുള്ള മതന്യൂനപക്ഷങ്ങളിൽ പെട്ട ആയിരക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കത്തോലിക്കാ നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വരുന്ന മെയ് മാസത്തിൽ‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വോട്ടർമാരെ ഇല്ലാതാക്കുന്നത് അധികാരം നിലനിർത്താനുള്ള തന്ത്രമാണെന്നാണ് നേതാക്കളുടെ സംശയം.  ഇതു സംബന്ധിച്ച് ഫെബ്രുവരി 15ന് ബംഗളൂരു അതിരൂപതയിൽ‍ നിന്നുള്ള ഒരു പ്രതിനിധി സംഘം കർ‍ണാടക ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സിഇഒ) ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. ബംഗളൂരുവിലെ ശിവാജിനഗർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9,195 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതായി മെമ്മോറാണ്ടത്തിൽ‍ പറയുന്നു. ഒഴിവാക്കിയതിൽ‍ 8,000 പേരെങ്കിലും ക്രിസ്ത്യാനികളും മുസ്‍ലിങ്ങളുമാണെന്നും മെമ്മോറാണ്ടം ചൂണ്ടിക്കാണിക്കുന്നു. ബംഗളൂരു നഗരത്തിലുടനീളമുള്ള നിരവധി മണ്ഡലങ്ങൾ വോട്ടർമാരുടെ പട്ടിക കൈമാറ്റം ചെയ്യപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഇത്തരം കൊള്ളരുതായ്മകൾ അനിയന്ത്രിതമായി തുടരാൻ അനുവദിച്ചാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം  നശിപ്പിക്കപ്പെടും. ബംഗളൂരു അതിരൂപത അധികൃതർ പറയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ക്രിസ്ത്യാനികളും മുസ്‍ലിങ്ങളും വോട്ട് ചെയ്യാതിരിക്കാനായി കൃത്രിമം കാണിക്കുന്നതായും അദ്ദേഹം ആരോപിച്ചു.വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിയിട്ടുണ്ടോ എന്ന്  കണ്ടെത്താൻ ബംഗളൂരുവിലെ നിയോജകമണ്ഡലങ്ങളിൽ ക്യാമ്പുകൾ നടത്താൻ ഉന്നത തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചതായാണ് റിപ്പോർട്ട്. അതിരൂപത ഇടവകകളിൽ ഉടനീളം ഇത്തരമൊരു പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.

കർണാടകയിൽ സർക്കാർ സംവിധാനം സ്വീകരിക്കുന്ന നിയമവിരുദ്ധവും അധാർമ്മികവുമായ രീതികൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ആവർത്തിക്കാമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ വക്താവ് ജോൺ ദയാൽ പറഞ്ഞു. ഇതു സംബന്ധിച്ച് ഫെബ്രുവരി 15ന് ബെംഗളൂരു അതിരൂപതയിൽ‍ നിന്നുള്ള ഒരു പ്രതിനിധി സംഘം കർ‍ണാടക ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സിഇഒ) ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed