മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന സർക്കാറിന്റെ ആവശ്യം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി നി‍ർദേശം


നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതിയുടെ നിർ‍ദേശം. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ച കോടതി മോഹൻലാലിന്‍റെ ഹർജി തളളി. പ്രതികൾക്ക് പുനപരിശോധനാ ഹർജി നൽകാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാലിന്‍റെ ഹർജി നിരസിച്ചത്. സർക്കാരിന്‍റെ ആവശ്യത്തിൽ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നിർ‍ദേശം നൽ‍കി.

2011ൽ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്.

article-image

we6e46

You might also like

  • Lulu Exchange
  • Straight Forward

Most Viewed