കറുത്ത വസ്ത്രം ധരിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ ക്ലിഫ്ഹൗസ് മാർച്ച്

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വെക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ ക്ലിഫ്ഹൗസ് മാർച്ച്. കറുത്തവസ്ത്രം ധരിച്ചെത്തിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പ്രവർത്തകരെ കരുതൽ തടങ്കലിൽ വെക്കുന്നതിനെതിരെയാണ് പ്രതിഷേധം.
്ിുപ്ി