മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കപ്പെട്ടു; ഒന്‍പതാം ക്ലാസ്‌കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പടുത്തൽ

മയക്കുമരുന്ന് കാരിയറായി താൻ ഉപയോഗിക്കപ്പെട്ടുവെന്ന് ഒന്‍പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ലഹരി മാഫിയ സംഘമാണ് തനിക്ക് മയക്ക് മരുന്ന് ഉപേയാഗിക്കാൻ തന്നതെന്നും തുടര്‍ന്ന് തന്നെ കാരിയറായി ഉപയോഗിച്ചുവെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ പരാതി സ്വീകരിച്ചു. മയക്കു മരുന്ന് ഉപയോഗിക്കാൻ കൈയ്യിലുണ്ടാക്കിയ മുറിവില്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ ലഹരി മാഫിയ സംഘം ആദ്യം സൗജന്യമായി മയക്കുമരുന്നു നല്‍കിയെന്നും പിന്നീട് തന്നോട് മയക്കുമരുന്ന് കാരിയറാകാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു. സ്‌കൂളില്‍ പഠിച്ച് പോയിട്ടുള്ളവരാണ് ഇതിന് പിന്നില്ലെന്നാണ് വിദ്യര്‍ത്ഥിനി പറയുന്നത്.
വിദ്യാര്‍ത്ഥിയുടെ കൈയ്യിലെ മുറിവ് കണ്ട് മാതാപിതാക്കള്‍ അധ്യാപകരെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിക്ക് മാനസിക പ്രശ്‌നമാണെന്ന് കരുതുകയും ആയിരുന്നു. എംഡിഎംഎയാണ് ഇടപാടുകാര്‍ നല്‍കിയിരുന്നത്. കൈയ്യില്‍ മുറിവുണ്ടാക്കിയാണ് മയക്ക്മരുന്ന് ഉപയോഗിച്ചിരുന്നത് എന്നാണ് പെൺകുട്ടി പറയുന്നത്.
e4yedy