ബിബിസിയെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി; ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ വ്യാഖ്യാനങ്ങൾ നടത്തുന്നുവെന്ന് ആരോപണം
മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്‍ററിയിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ബിബിസി വ്യാജ വാർത്തകളാണ് നൽകുന്നതെന്ന് ചാനലിന്‍റെ പേരെടുത്ത് പറയാതെ ഉപരാഷ്ട്രപതി വിമർശിച്ചു. ഇന്ത്യയുടെ വളർച്ച തടയാന്‍ വ്യാജമായ വ്യാഖ്യാനങ്ങൾ നടത്തുന്നു. അവാസ്തവവും ജുഡീഷറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്.
ഇത്തരത്തിൽ വിവരങ്ങൾ വലിച്ചെറിയുന്നത് പുതിയ രീതിയിലുള്ള അധിനിവേശമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പേരിൽ എല്ലാം അനുവദിക്കാനാവില്ലെന്നും ഉപരാഷ്ട്രപതി പ്രതികരിച്ചു.
eryy
