മോദി സർക്കാറിന്‍റെ അവസാന സമ്പൂർണ ബജറ്റ് അൽപ്പസമയത്തിനകം


രണ്ടാം മോദി സർക്കാറിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ 11 മണിയോടെ ആരംഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാം ബജറ്റാണ്. ആദായനികുതി, ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായനികുതി പരിധിയിൽ ഇളവുകൾ വരികയാണെങ്കിൽ ഇതിലൂടെ മധ്യവർഗത്തെ കൂടെ നിർത്താനും, ഒപ്പം പണം ചെലവാക്കല്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.  

പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത് ഭവനവായ്പകൾക്കും മറ്റ് വായ്പകൾക്കുമുള്ള പ്രതിമാസ ഇ.എം.ഐകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഉയർന്ന ഇന്ധനവിലയും ഗാർഹിക ബജറ്റിനെ ബാധിച്ചു. നികുതിദായകർ നേരിടുന്ന ഈ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആദായനികുതി സ്ലാബ് നിരക്കുകളിൽ മാറ്റം വരുത്തേണ്ട സമയമായെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

article-image

ൈൂാബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed