ബദ്രിനാഥിലേയ്ക്കുള്ള കവാടമായ ജോഷിമഠ് പട്ടണത്തിൽ വ്യാപക മണ്ണിടിച്ചിൽ; 600 കുടുംബങ്ങളെ മാറ്റിപാർപ്പിക്കും

ഉത്തരാഖണ്ഡിലെ തീർഥാടന നഗരമായ ബദ്രിനാഥിലേയ്ക്കുള്ള കവാടമായ ജോഷിമഠ് പട്ടണത്തിലെ 600 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരവിട്ടു. വിള്ളൽവീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളിൽ താമസിക്കുന്നവരെയാണ് മാറ്റുക. പ്രദേശം ഇന്ന് മുഖ്യമന്ത്രി സന്ദർശിക്കും. വ്യാപകമായ മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയിൽ അശാസ്ത്രീയ കെട്ടിട നിർമാണം വ്യാപകമായതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ആരോപണം.
ആകെ 3000ൽ അധികം വീടുകളാണ് പ്രദേശത്ത് അപകടാവസ്ഥയിലുള്ളത്. അറുന്നൂറോളം വീടുകളിലാണ് വിള്ളൽ രൂപപെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുനരധിവാസം ആവശ്യപ്പെട്ട് മേഖലയിലെ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു ക്ഷേത്രം തകർന്നുവീണതും ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചു.
rtutyu