കുഴിമന്തിയിൽ നിന്ന് ഭക്ഷ്യ വിഷ ബാധ; കാസർഗോഡ് കോളേജ് വിദ്യാർത്ഥിനി മരിച്ചു


സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർ‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർ‍വതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർ‍ന്ന് ആശുപത്രിയിൽ‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലിൽ‍ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർ‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ‍ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ പെൺകുട്ടിയെ കാസർ‍ഗോട്ടെ സ്വകാര്യ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർ‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

കുറച്ചു ദിവസങ്ങളായി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നെന്നാണ് വിവരം.

അത്കത്ത് ബെയിലിൽ‍ പ്രവർ‍ത്തിക്കുന്ന അൽ‍ റൊമൻസിയ ഹോട്ടലിൽ‍നിന്നാണ് പെൺകുട്ടി കുഴിമന്തി വാങ്ങിയതെന്ന് ഉദുമ എംഎൽ‍എ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾ‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്നും എംഎൽ‍എ അറിയിച്ചു.

article-image

rtdrtdt

You might also like

  • Straight Forward

Most Viewed