എയർഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ


എയർഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്ര അറസ്റ്റിൽ. ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തിൽ പൈലറ്റും കോ−പൈലറ്റും ഉൾപ്പെടെയുള്ള എയർഇന്ത്യ ജീവനക്കാർക്ക് സമൻസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് രാവിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 

നവംബർ‍ 26നാണ് സംഭവം നടന്നത്. വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയർ‍മാൻ എൻ. ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പു റത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടന്നയുടനെ പരാതിപ്പെട്ടിട്ടും എയർ‍ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

അതേസമയം, ശങ്കർ മിശ്രയ്ക്കെതിരേ നടപടിയുമായി വെൽസ് ഫാർഗോയും ഗംഗത്തെത്തി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കർ മിശ്ര. ഇദ്ദേഹത്തെ പുറത്താക്കിയതായി വെൽസ് ഫാർഗോ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വെൽസ് ഫാർഗോ ജീവനക്കാരിൽനിന്ന് ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മിശ്രയ്ക്കെതിരായ ആരോപണങ്ങൾ തങ്ങളെ അസ്വസ്ഥമാക്കുന്നു. ഇദ്ദേഹത്തെ വെൽസ് ഫാർഗോയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. പോലീസുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സാമ്പത്തിക സ്ഥാപനമാണ് വെൽസ് ഫാർഗോ. വിമാനത്തിൽ‍ യാത്രക്കാരിയുടെ മേൽ‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങൾ‍ പ്രദർ‍ശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കർ‍ണാടക സ്വദേശിയായ സ്ത്രീയാണ് പരാതിക്കാരി.

article-image

പസുപകസ

You might also like

Most Viewed