എയർ വിമാനത്തിലുണ്ടാവുന്ന യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യണമെന്ന് കമ്പനി സി.ഇ.ഒ


എയർ വിമാനത്തിലുണ്ടാവുന്ന യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യണമെന്ന് കമ്പനി സി.ഇ.ഒ കാംബെൽ വിൽസൺ. ഇക്കാര്യത്തിൽ ഒത്തുതീർപ്പുണ്ടായിട്ടുണ്ടെങ്കിലും അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. നേരത്തെ എയർ ഇന്ത്യയിൽ മോശം അനുഭവമുണ്ടായ സ്ത്രീയുടെ ദുഃഖം പങ്കിടുകയാണെന്നും സി.ഇ.ഒ അറിയിച്ചു. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ എയർ ഇന്ത്യ അനുമതി തേടുകയും ചെയ്തിട്ടുണ്ട്. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയാണ് കേസിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ശങ്കർ മിശ്രയുടെ മുംബൈയിലെ താമസസ്ഥലത്ത് പൊലീസെത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് വിവരം.

അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ വൈസ് പ്രസിഡന്റായാണ് ശങ്കർ മിശ്ര ജോലി ചെയ്യുന്നത്. കാലിഫോർണിയയിലാണ് കമ്പനിയുടെ ആസ്ഥാനം. സ്ത്രീത്വത്തെ അപമാനിക്കൽ‍, ബലപ്രയോഗം, പൊതുഇടത്തിൽ‍ അപമര്യാദയായി പെരുമാറൽ‍, എയർ‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങൾ‍ ചുമത്തിയാണ് മിശ്രയ്ക്കെതിരെ കേസെടുത്തത്. നവംബർ‍ 26നാണ് സംഭവം നടന്നതെങ്കിലും എയർ‍ ഇന്ത്യ പൊലീസിൽ‍ പരാതിപ്പെട്ടത് ജനുവരി നാലിനാണെന്ന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്െഎആറിൽ‍ പറയുന്നു. ടാറ്റ ഗ്രൂപ്പ് ചെയർ‍മാന് പരാതിക്കാരി നൽ‍കിയ കത്ത് എഫ്.ഐ.ആറിൽ ഉൾ‍പ്പെടുത്തിയിട്ടുണ്ട്.

article-image

6756

You might also like

Most Viewed