കഴുതപ്പാലിന് റെക്കോർഡ് വില; ലിറ്ററിന് 2,000 രൂപ

തമിഴ്‌നാട്ടിൽ കഴുതപ്പാലിന്റെ വില കുത്തനെ ഉയരുന്നു. ഒരു ലിറ്ററിന് 2,000 രൂപയാണ് തെങ്കാശിയിലെ വില. കഴുതപ്പാലിന് ആവശ്യക്കാർ കൂടിയതും ഉൽപ്പാദനം കുറഞ്ഞതുമാണ് വില കൂടിയതിന് പിന്നിലെ കാരണം.കഴുതയെ വളർത്തുന്നവർ ആവശ്യക്കാരുടെ വീടുകളിലെത്തി പാൽ കറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. ‘ശംഖ്’ എന്ന വിളിപ്പേരുള്ള ചെറിയ വെള്ളിപ്പാത്രത്തിലാണ് കഴുതപ്പാൽ വാങ്ങുന്നത്.
കഴുതപ്പാലിന് ആവശ്യക്കാർ ഏറെയുള്ള തെങ്കാശിയിൽ 25 മില്ലീലിറ്ററിന് 50 രൂപയാണ് വില.
കഴുതപ്പാലിന് ഔഷധഗുണവും രോഗപ്രതിരോധശേഷിയുമുണ്ടെന്ന വിശ്വാസമാണ് ആവശ്യക്കാർ കൂടാൻ കാരണം. ഇത് സൗന്ദര്യം വർധിപ്പിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ കഴുതപ്പാലിന്റെ ഔഷധമൂൽയത്തിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലെന്നാണ് ഗവേഷകർ പറയുന്നത്. പശുവിന്‍ പാലിലും എരുമപ്പാലിലും കാണപ്പെടുന്ന ഘടകങ്ങൾ തന്നെയാണ് കഴുതപ്പാലിലും അടങ്ങിയിട്ടുള്ളതെന്നും ഇവർ വ്യക്തമാക്കുന്നു.
e56yry