ലോകകപ്പ് വാച്ച് പാർട്ടിക്കിടെ മുംബൈയിൽ അഞ്ചാം നിലയിൽ നിന്ന് വീണ് 3 വയസുകാരന് ദാരുണാന്ത്യം


ലോകകപ്പ് വാച്ച് പാർട്ടിക്കിടെ അഞ്ചാം നിലയിൽ നിന്ന് വീണ് 3 വയസുകാരനായ ഹൃദ്യാൻഷ് റാത്തോഡ് മരിച്ചു. മുംബൈയിലെ ഒരു നൈറ്റ് ക്ലബിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അർജൻ്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെയായിരുന്നു ഹൃദയഭേദകമായ സംഭവം.

ചർച്ച്ഗേറ്റിലെ ഗർവാരെ ക്ലബിലാണ് ഹൃദ്യാൻഷും കുടുംബവും കളി കാണാനായി എത്തിയത്. ക്ലബിൻ്റെ ആറാം നിലയിലാണ് ബിഗ് സ്ക്രീനിൽ കളി പ്രദർശിപ്പിച്ചിരുന്നത്. 

ഇതിനിടെ, രാത്രി 10.40ഓടെ ഹൃദ്യാൻഷ് അഞ്ചാം നിലയിലുള്ള ശൗചാലയത്തിലേക്ക് പോയി. ഹൃദ്യാൻഷിനൊപ്പം 11 വയസുകാരനായ ബന്ധു വിവാനുമുണ്ടായിരുന്നു. ശൗചാലയം ഉപയോഗിച്ച് തിരിച്ച് വരുന്നതിനിടെ മുന്നിൽ നടക്കുകയായിരുന്ന വിവാൻ ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ ഹൃദ്യാൻഷ് പടിയിൽ നിന്ന് താഴെവീണെന്ന് മനസ്സിലാക്കി. ഉടൻ തന്നെ വിവാൻ വിവരം ആളുകളെ അറിയിച്ചു. നിലത്ത് വീണുകിടക്കുന്ന നിലയിലാണ് ഹൃദ്യാൻഷിനെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്യാൻഷ് ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങി.

article-image

ikhuoh

You might also like

Most Viewed