ബിഹാറിൽ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 30 ആയി


ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സരൻ ജില്ലയിലെ മർഹൗറ സബ് ഡിവിഷനിലെ മസ്രാഖ് ബ്ലോക്കിലെ മൂന്ന് ഗ്രാമങ്ങളിലെ ആളുകളാണ് വ്യാജമദ്യ ദുരന്തത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ബിഹാറിൽ ഈ വർഷം, ഒമ്പത് വ്യാജമദ്യ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സരനിൽ മാത്രം അന്പതോളം പേർ മരിച്ചു.

article-image

676rt7867

You might also like

  • Straight Forward

Most Viewed