അഹമ്മദാബാദ്− മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുവേണ്ടി 22,000 കണ്ടൽ മരങ്ങൾ മുറിക്കാൻ അനുമതി

അഹമ്മദാബാദ്− മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുവേണ്ടി 22000 കണ്ടൽ മരങ്ങൾ മുറിക്കാൻ ഉപാധികളോടെ അനുമതി നൽകി ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റീസ് ദിപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിരാർ, താനെ സ്റ്റേഷനുകൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയാൽ നഷ്ടപ്പെടുന്ന മരങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാമെന്ന് നേരത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും മഹാരാഷ്ട്ര തീര പരിപാലന അതോറിറ്റിയും നിർദേശം നൽകിയിരുന്നു. ഈ നിർദേശം പാലിച്ചിട്ടുണ്ടെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
മുറിക്കേണ്ട കണ്ടൽ മരങ്ങളുടെ എണ്ണം 53,000 ആയിരുന്നു. ഇത് 22,000 ആയി കുറച്ചു. മരങ്ങൾ മുറിക്കുന്നതിന് ആവശ്യമായ അനുമതികൾ നേടിയിട്ടുണ്ട്. മുറിക്കുന്ന മരങ്ങൾക്ക് പകരം അഞ്ചിരട്ടി മരങ്ങൾ നട്ടുപിടിപ്പിച്ച് ആ നഷ്ടം നികത്തുമെന്നും അഭിഭാഷകർ കോടതിയിൽ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കോടതിക്ക് നൽകിയ ഉറപ്പും കൃത്യമായി പാലിക്കണമെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ കോടതി കർശന നിർദേശം നൽകി. മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ബോംബെ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയുടെ ആവശ്യം കോടതി തള്ളി.
ugugy