ഫുട്‌ബോൾ‍ ലോകകപ്പ് മത്സരം കാണാൻ പോകവേ‍ വിദ്യാർ‍ത്ഥി കിണറ്റിൽ‍ വീണു മരിച്ചു


ഫുട്‌ബോൾ‍ ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ‍ വീണ വിദ്യാർ‍ത്ഥി മരിച്ചു. ഇന്നലെ അർ‍ദ്ധ രാത്രിയായിരുന്നു സംഭവം. മാവൂർ‍ സ്വദേശി നാദിറാണ് മരിച്ചത്. പെരുവള്ളൂർ‍ നജാത്ത് ഹയർ‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർ‍ഥിയാണ്. രാത്രി മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ‍ കിണറ്റിൽ‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

കിണറ്റിൽ‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടർ‍ന്ന് പൊലീസിൽ‍ വിവരം അറിയിക്കുകയായിരുന്നു. മീൻചന്തയിൽ‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് വിദ്യാർ‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ‍ തേഞ്ഞിപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ‍ കോളേജ് ആശുപത്രിയിലെ മോർ‍ച്ചറിയിലേക്ക് മാറ്റി.

article-image

gghoh

You might also like

  • Straight Forward

Most Viewed