ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ നൽകി ബിജെപി

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ നിരത്തി ബിജെപി.
സംസ്ഥാനത്ത് ഭരണം നിലനിർത്തിയാൽ ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച പഠനം നടത്താൻ സമിതിയെ നിയമിക്കുമെന്നും ഇവരുടെ നിർദേശങ്ങൾക്കനുസരിച്ച് നിയമം പ്രാവർത്തികമാക്കുമെന്നും ബിജെപി അധ്യക്ഷൻ ജെ. പി. നഡ്ഡ അറിയിച്ചു.
കൂടുതൽ മെഡിക്കൽ കോളജുകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പള വർധന, എട്ട് ലക്ഷം പേർക്ക് തൊഴിൽ, തൊഴിലാളികൾക്ക് നീതി തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
a