ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബർ‍ ഒന്ന്, അഞ്ച് തീയതികളിൽ


ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബർ‍ ഒന്ന്, അഞ്ച് തീയതികളിൽ‍ രണ്ട് ഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ‍ 8ന് ഹിമാചലിലെയും ഗുജറാത്തിലെയും വോട്ടെണ്ണൽ‍ ഒരുമിച്ചു നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ‍ രാജീവ് കുമാർ‍ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം നവംബർ‍ അഞ്ചിനും രണ്ടാം ഘട്ടത്തിലേയ്ക്കുള്ള വിജ്ഞാപനം ഈ മാസം 10നും പുറപ്പെടുവിക്കും. നവംബർ‍ 14 വരെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിർ‍ദേശ പത്രിക സമർ‍പ്പിക്കാം. രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പത്രിക സമർ‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 17 ആണ്. 17,21 തീയതികളിലായി പത്രിക പിൻ‍വലിക്കാം. തെരഞ്ഞെടുപ്പിലെ നിയമലംഘനം റിപ്പോർ‍ട്ട് ചെയ്യാൻ പ്രത്യേക ആപ്പ് ക്രമീകരിക്കും. നിയമലംഘനം റിപ്പോർ‍ട്ട് ചെയ്താൽ‍ ഒന്നരമണിക്കൂറിനകം നടപടിയുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.

ഹിമാചലിൽ‍ വോട്ടെടുപ്പ തീയതി പ്രഖ്യാപിച്ചതിനൊപ്പം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താതിരുന്നതിനെതിരെ കടുത്ത വിമർ‍ശനം ഉയർ‍ന്നിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ‍വരുന്നത് വൈകിക്കാനും കേന്ദ്ര സംസ്ഥാന സർ‍ക്കാരുകൾ‍ക്ക് പുതിയ പ്രഖ്യാപനം നടത്താനും സാവകാശം നൽ‍കാനാണ് ഗുജറാത്തിൽ‍ പ്രഖ്യാപനം നീട്ടിയതെന്നാണ് ആക്ഷേപം. ഗുജറാത്തിൽ‍ തൂക്കുപാലം തകർ‍ന്ന് നിരവധി പേർ‍ മരിച്ച പശ്ചാത്തലത്തിലാണ് ഈ മാസം ആദ്യം നടത്താനിരുന്ന പ്രഖ്യാപനം വീണ്ടും നീട്ടിയത്.

article-image

ാഹീീൂിഗഹ

You might also like

Most Viewed