ഉത്തർപ്രദേശിലെ ഹോട്ടലിലുണ്ടായ തീപിടത്തത്തിൽ രണ്ട് മരണം


ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഹോട്ടലിലുണ്ടായ തീപിടത്തത്തിൽ രണ്ട് ജീവനക്കാർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ‌ഉമേഷ്(30), ബിരി സിംഗ്(40) എന്നിവരാണ് മരിച്ചത്. വൃന്ദാവൻ മേഖലയിലെ വൃന്ദാവൻ ഗാർഡൻ എന്ന ഹോട്ടലിൽ പുലർച്ചെ നാലിനാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ താമസമുറികൾക്ക് എതിർവശത്തുള്ള ഭാഗത്തെ സ്റ്റോർ റൂമിലാണ് തീപിടത്തമുണ്ടായത്. ജീവനക്കാർ വിശ്രമിക്കുന്ന ഈ ഭാഗത്തെ കിടക്കവിരികളും ഫയലുകളും മറ്റ് സാധനങ്ങളും സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീ പടർന്നത്. മൂന്ന് നില ഹോ‌ട്ടലിന്‍റെ എല്ലാ നിലകളിലും തീ പടർന്ന് പിടിച്ചിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉടനടി തീ അണയ്ക്കുകയായിരുന്നു. ഹോട്ടലിന്‍റെ മറുഭാഗത്ത് താമസിച്ചിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറി‌യിച്ചു.

article-image

drutu

You might also like

Most Viewed