രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ കൊണ്ടുവരുമെന്ന് മല്ലികാർജുൻ ഖാർഗെ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബി.ജെ.പിയേതര സർക്കാർ കൊണ്ടുവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രസിഡന്റായതിന് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് കഴിഞ്ഞു. ഗുജറാത്തിലേത് തുടങ്ങിയിട്ടില്ല. മോർബിയിൽ തകർന്ന് വീണത് പോലുള്ള നിരവധി പാലങ്ങൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയും സമയമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനേയും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ പാർട്ടികളോടൊപ്പമെന്ന് പറയുകയും അതേസമയം നിർണായക ബില്ലുകളിൽ പാർലമെന്റിൽ ബി.ജെ.പിയെ പിന്തുണക്കുന്ന സമീപനവുമായി ചന്ദ്രശേഖർ റാവു സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയെ എതിർക്കുകയാണെങ്കിൽ കർഷക നിയമങ്ങളെയും മുത്തലാഖിനെയും നിങ്ങൾ പിന്തുണച്ചതെന്തിനാണെന്നും ഖാർഗെ ചോദിച്ചു.
fifgi
erdufti