കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് ഇഡിയുടെ സമൻസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) സമൻസ് നൽകി. ബുധനാഴ്ച പുറപ്പെടുവിച്ച സമൻസിൽ റാഞ്ചിയിലെ ഇഡി പ്രാദേശിക കാര്യാലയത്തിൽ ഹാജരാകാനാണ് സോറനോട് നിർദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ അനധികൃത ഖനന ഇടപാടുകളുമായി ബന്ധപ്പെട്ട 1,000 കോടി രൂപയുടെ തിരിമറിയെപ്പറ്റിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായിയാണ് നടപടി. സോറന്‍റെ രാഷ്ട്രീയ കൂട്ടാളി പങ്കജ് മിശ്രയെയും മറ്റ് രണ്ട് പേരെയും ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
shydj